ലേബലുകള്‍

2013, ഫെബ്രുവരി 24, ഞായറാഴ്‌ച

"ഇംഗ്ലീഷ് ഫ്ലുവേന്‍സി"


  
വളരെ ഏറെ കാലത്തെ പഠനത്തിനു ശേഷം ഒരു ബിരുദ ധാരി യായി മാറിയ നമ്മുടെ കഥാനായകന്‍ ജോലി അന്വേഷിചു നടക്കാന്‍ ആരംഭിച്ച കാലം..........................

ഒരു ജോലി കണ്ടു പിടിക്കണം .....................എന്ത് കാര്യത്തിലും ഒരു നിശ്ചയധാര്‍ദ്യം ഉള്ള ആള് കൂടിയാണ് കഥാ നായകന്‍
തന്റെ  മലയാള നാട്ടില്‍ തന്നെ ജോലി വേണം .............അതു ഒരു നിര്‌ബന്ദമായ കാര്യമാണ്.

തനിക്കു വീട്ടുകാരെയും നാട്ടുകാരെയും ഒക്കെ കണ്ടു തന്നെ ജീവിക്കണം തനിക്കു അത്രയും സ്നേഹമാണ് അവരോടെല്ലാം അവര്‍ക്ക് തന്നോടും .......

ഈ നാടിനെ മൊത്തമായി തന്നെ തനിക്കു സ്നേഹമാണ് ........................

അങ്ങിനെ തന്റെ ഒരു സുഹൃത്ത്‌ വഴി ഒരു സ്വകാര്യ കമ്പനിയില്‍ ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാനായി പോയീ........... .......

പാന്റ്,ഷര്‍ട്ട്‌ , ടൈ എല്ലാം കെട്ടിയാണ് കേട്ടോ പോയത്......
അല്ലാതെ മുണ്ടും ഒക്കെ ഉടുത് തനി മലയാളി സ്റ്റൈലില്‍ ഒന്നും അല്ല...........

പക്ഷെ ഇന്റര്‍വ്യൂ തുടങ്ങിയപ്പോള്‍ ഒരു കാര്യം മനസ്സിലായീ...............
ഇംഗ്ലീഷ് ഫ്ലുവേന്‍സി തനിക്കില്ല എന്ന് .............
അവരതു പറയുകയും ചെയ്തു കേട്ടോ.......

മലയാള നാട്ടില്‍ എന്തിനാവോ ഇംഗ്ലീഷ് ഫ്ലുവേന്‍സി.........
അതൊക്കെ അങ്ങ് മറു നാട്ടില്‍ പോരെ............
.
അങ്ങിനെ പല കമ്പനികളിലും ആരുടെയൊക്കെയോ സഹായത്താല്‍ ( അല്ലെങ്കില്‍ ഇന്റര്‍വ്യൂ നു പോലും വിളിക്കില്ല ) 
ഇന്റര്‍വ്യൂ നു പോകും..............അത്ര തന്നെ
 .
പക്ഷെ  ജോലി കിട്ടില്ല

എക്സ്പീരിയന്‍സ് അത് ഇല്ലെന്നു അവര്‍ക്കറിയാം
അതിനാല്‍ ഒരു ട്രെയിന്‍ഈ  ആയി കന്സിടെര്‍  ചെയ്യാം എന്ന് പോലും...
പക്ഷെ അതിനും വേണം ......ഇംഗ്ലീഷ് ഫ്ലുവേന്‍സി

അതാണെങ്കില്‍ നമ്മുടെ കഥാ നായകന് ഇല്ലല്ലോ ....

കഥാ നായകന്  ‍തന്റേ ഗത കാലം അയവിറക്കാന്‍  തുടങ്ങി .....................

കോളേജില്‍ പഠിച്ചിരുന്ന ആ കാലം..................

മാതൃഭാഷ മാത്രം മതിയെന്നുള്ള ചിന്താഗതി യായിരുന്നു അന്നൊക്കെ............................   

കോളേജിലെ ഒരു സമരം ...................അതിപ്പോള്‍ ഓര്മ വരുന്നു

ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ അടച്ചു പൂട്ടുക ................
ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ അടച്ചു പൂട്ടുക ................

ആകാശത്തില്‍ മുഷ്ടിയുയര്‍ത്തി   ആക്ക്രൊഷിച്ച നാളുകള്‍ .......
      
സായിപ്പ് പോയിട്ട്  നാളുകലെരെയയല്ലോ ?
സായിപ്പിന്റെ ഭാഷയില്‍ എന്തിനാണ് പിന്നെയും .................
വാക്ക് പയറ്റുകള്‍........തെരുവ് നാടകങ്ങള്‍  ..............

മാതൃഭാഷാ സ്നേഹം ഊറി ഊറി വന്ന ആ നാളുകള്‍...............

സായിപ്പിന്റെ കാലത്തെ ഗുമസ്തന്‍ മാരെ സൃഷ്ടിക്കുന്ന  വിദ്യാഭ്യാസ സംപ്രതായ്തെ  തന്നെ തനിക്കു ഇഷ്ടമില്ലായിരുന്നു ............

സാഹിത്യ്‌ നായകന്‍മ്മാരുടെ ഗോര ഗോര പ്രസംഗങ്ങള്‍ .........

മാതൃ ഭാഷയില്‍ പഠിച്ചാല്‍ നമുക്ക് ശരിയായ  വിജ്ഞാനം കിട്ടുമത്രേ.................

അന്ന് അതൊരു അമൃതമൊഴിയായി കാതുകള്‍ക്ക് ........................

അതിനാലാകണം നമ്മുടെ കഥാനായകന്‍ ഇംഗ്ലീഷ് ഒഴികെ മറ്റു എല്ലാ വിഷയങ്ങളും മാതൃ ഭാഷയില്‍ തന്നെ അങ്ങ്പഠിച്ചെടുത്തു .................
( ഇംഗ്ലീഷ് തന്റെ മാതൃഭാഷയില് എഴുതാന്‍ പറ്റില്ലല്ലോ , മാത്രവുമല്ല  അതിനു പാസ്‌ മാര്‍ക്ക് കിട്ടിയ്യാല്‍  തന്നെ ധാരാളം.................ആര്‍ക്കു വേണം സായിപ്പിന്റെ ഭാഷ ???? )

ശരിയാണ്.......
വളരെ ആയാസമില്ലാതെ എല്ലാം പഠിച്ചെടുത്തു .................
മാത്രവുമല്ലാ പഠിച്ച വിഷയങ്ങള്‍ പലതും തനിക്കു വിശദമായി തന്നെ  അറിയാം ............ഒരു ഭുദ്ധിമാന്‍ കൂടിയാണ് കഥാ നായകന്‍ .

പക്ഷെ ഇപ്പോള്‍ കാര്യത്തോടടുത്തപ്പോള്‍ എല്ലാരും പറയുന്നു ...

ഇംഗ്ലീഷ് ഫ്ലുവേന്‍സി വേണമത്രേ .....
അല്ലെങ്കില്‍ പണിയൊന്നും ഇല്ലാ ..........എന്നാണത്രേ നാട്നടപ്പ് ................

അന്നത്തെ പ്രാസംഗികരാരും തന്നെ ഇങ്ങിനെ പറഞ്ഞിരുന്നില്ലല്ലോ ...................
അപ്പോള്‍ അവര് പറഞ്ഞതൊക്കെ വെറും ജല്പനങ്ങള്‍ മാതമായിരുന്നോ ..........................
അവരില്‍ പലരുടെയും മക്കള്‍ പഠിച്ചിരുന്നത് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആയിരിക്കുമോ ????? 

അപ്പോളാണ് തന്റെ കയ്യിലുള്ള അപേക്ഷാഫോം ( ഫോറം) ഒന്ന് നോക്കിയത് എല്ലാം ഇംഗ്ലീഷില്‍ ആണ് ...................
മാതൃഭാഷയില്‍ ഒന്നും ഇല്ല .................
  
നായകന്‍ ഒരു ഉറച്ച തീരുമാനത്തോടെ ..........ഇന്റര്‍വ്യൂ അറ്റെണ്ട്‌ ചെയ്യാതെ  അവിടെ നിന്നും ഇറങ്ങി ..................

തനിക്കും വേണം ഇംഗ്ലീഷ് ഫ്ലുവേന്‍സി .....
അല്ലാതെ  ................... ഈ  മലയാള നാട്ടില്‍ പോലും ........രക്ഷയില്ല

നായകന്‍ വളരെ വേഗത്തില്‍ ഓടുകയാണ് ................

തനികാരിയാവുന്ന അടുത്തുള്ള ബുക്ക്‌ സ്ടാള്ളിലേക്ക്...............

" ഇതെന്താ മലയാള സാഹിത്യ കൃതികളൊക്കെ തപ്പി നടന്ന താനിപ്പോള്‍ ഇംഗ്ലീഷ് പഠിക്കാന്‍ പോകുകയാണോ ..?

ദേഷ്യത്തോടെ നായകന്‍ അയാളെ ഒന്ന് നോക്കി ..

എല്ലാരോടും നായകന് ദേഷ്യമാണിപ്പോള്‍................

ഇംഗ്ലീഷ് ഫ്ലുവേന്‍സി  
ഇംഗ്ലീഷ് ഫ്ലുവേന്‍സി  

അത് മാത്രമാണ് തനിക്കാവശ്യം...............

നായകന്‍ മറ്റൊരു ആളായി മാറുകയാണ് ..............

വര്‍ഷങ്ങള്‍ക്കിപ്പരം

കഥാ നായകന്‍ ഫോറിന്‍ കണ്ട്ര്യില്‍  ഒരു മള്ടിനാഷണല്‍ കമ്പനിയിലെ കീ പെര്‍സണ്‍ ആണ് ..............

ഭാര്യയും, കുട്ടികളും
മാത്രമല്ല നമ്മുടെ കഥാ നായകന്‍ പോലും മാതൃഭാഷയില്സംസാരിക്കാരെ  ഇല്ലത്രെ................

ഇംഗ്ലീഷ് മാത്രമേ സ്പീക് ചെയ്യൂ . ..........ഒണ്‍ലി ഇംഗ്ലീഷ്     

2013, ഫെബ്രുവരി 23, ശനിയാഴ്‌ച

ആത്മാവ്

ഒരിക്കല്‍ ഒരു പെണ്‍ആത്മാവ്
 തന്റെ വളരെ ചെറുപ്പത്തില്‍ തന്നെ കോഴിഞ്ഞു പോയ
( അല്ല താന്‍  തന്നെ തല്ലി കൊഴിച്ച ) ജീവിതം ഒന്ന് തിരിഞ്ഞു നോക്കാന്‍ തന്നെ തീരുമാനിച്ചു ...............................

സ്വര്ര്ഗത്തില്‍ നിന്നാണോ നരഗത്തില്‍ നിന്നാണോ.....  എവിടെ നിന്നാന്നു ആത്മാവ് ഇങ്ങിനെ ഒരു തീരുമാനം എടുത്തത്‌  ?  ............................
ഇത്തരം ആത്മാക്കള്‍ എവിടെയാണ് സാധാരണയായി ഹാള്‍ട്ട് ചെയ്യുന്നതെന്ന് എനിക്ക് ശരിക്കും അറിയില്ല

(വായനക്കാരുടെ ഉത്തരതിനായീ ഈ  ചോദ്യം  വിട്ടു  തരുന്നു,  )

ആത്മാവ് ഓര്‍ക്കുന്നു .................

പ്രേമം ദിവ്യമാണ് ......പവിത്രംമാണ് ................പാവനമാണ്

താന്‍ വായിച്ച പുസ്തകങ്ങളില്‍. എല്ലാം വായിച്ചതും ...
സാഹിത്യ ക്ലാസ്സിലും ,മറ്റു പല കൃതികളിലും , കണ്ട സിനിമ കളില്‍ നിന്നും മന്ന്സ്സ്ലാക്കിയെടുത്ത  മഹത്തായ  കാര്യം....
( ഇതില്‍ പൈങ്കിളിയും ക്ലാസ്സികും എല്ലാം പെടും കേട്ടോ...)
 
ടൌണിലെ ഒരു പ്രശസ്ത കോളേജില്‍ എത്തിയിരിക്കുന്നു വളരെ ചുരുക്കം പേര്‍ക്കെ ഈ കോളേജില്‍ പഠിക്കാനുള്ള ഭാഗ്യം ഉണ്ടാകാരുല്ല് അത്ര്....‍
താന്‍ ഭാഗ്യവതി തന്നെ .....................
.
അച്ഛനും അമ്മയ്ക്കും വളരെ സന്തോഷം..

മകള്‍ ഉയര്‍ച്ചയുടെ പടികള്‍ ഓരോന്നും കയറുന്നത് കണ്ടു ..... .

അഭിമാനം തോന്നിയ നിമിഷങ്ങള്‍ .........

"ആണ്കു്ട്ടികളോട് ഒന്നും അധികം അടുത്ത് സംസാരിക്കെണ്ടാ കേട്ടോ... പ്രേമം എന്നൊക്കെ പറഞ്ഞു വന്നാല്‍ പിന്നെ വീട്ടില്‍ കേട്ടില്ല  ." 
അമ്മയുടെ ഉപദേശം.

"ആണ്കു്ട്ടികളോട് എപ്പോളും ഒരു ഡിസ്ടന്സ് കീപ്‌ ചെയ്യണം .
മൊബൈല്‍ നമ്പര്‍ ഒന്നും ആര്ക്കും  കൊടുകീണ്ടാ ,
ചീത്ത കൂട്ട് കേട്ടുള്ള പെന്കുട്ടികലായും വേണ്ടാ ചങ്ങാത്തം  ...
എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും പറയണം......... ." 
അച്ഛന്റ്  ഉപദേശം.

ഒരു സ്വാതന്ത്യവും ഇല്ലേ ?
ഇവര്ക്കൊക്കെ എന്തിന്റെ അസുഗമാണ്‌ ?
അവരും കോളേജില്‍ ഒക്കെ പടിച്ചവരല്ലേ ... ... എന്നിട്ടും എന്തെ ?
വലിയ ഉദ്യോഗസ്തരാനത്രേ ...........
പഴഞ്ചന്‍മാര ..............

ദിവസങ്ങള്‍ അടന്നു വീണു കൊണ്ടിരിക്കുന്നു....

പരീക്ഷ അടുത്ത് വരുന്നു...

ഇത് വരെ കളിച്ചു നടന്ന ദിനങ്ങള്‍ എത്ര മനോഹരം..

ജീവിത മാര്ഗടതിനായി മാത്രം പ്ടിപ്പിക്കുന്നരെയും ....
ജീവിത മാര്ഗം ലഭിക്കാനായി മാത്രം പഠിക്കുന്നവരേയും  കണ്ടു മടുത്തു.

ഹോസ്റ്റലില്‍ ഇപ്പോള്‍ ചില  ഗ്രൂപ്പുകള്‍ ഉണ്ട് .
അവയെ ഇങ്ങിനെ മൂന്നായി തരം തിരിക്കാം

1. പഠിത്തം മാത്രമേ ഞങ്ങള്ക്കുനല്ല് എന്ന് വിശ്വസിക്കുന്നവര്‍
2. പടിക്കനല്ല ഞങ്ങള്‍ കോളേജില്‍ വന്നതെന്ന വിശ്വസിക്കുന്നവര്‍
3. രണ്ടിലും വിശ്വസിക്കുന്നവര്‍ .

താന്‍ എതിലാണ് ഗ്രൂപിലാണ് എന്ന് മനസ്സിലായില്ല ?

ക്ലാസ്സ്‌ ബങ്ക് ചെയ്യ്തു , കറങ്ങാന്‍ പോയീ, ഇടയ്ക്കു പഠിക്കുകായും  ചെയ്തിരുന്നു കേട്ടോ ..............

താന്‍ ഒരു പഴഞ്ചന്‍ അല്ല എന്ന് സഹപാടികളുടെ മുന്നില്‍ കാണിക്കാനുള്ള വെമ്പല്‍ ....

കൂടെ പഠിക്കുന്ന പലര്ക്കും  ബോയ്‌ ഫ്രണ്ട് ഉണ്ട് ....
തനിക്കും വേണം ഒരു ബോയ്‌ ഫ്രണ്ട്...

ഈ ആഗ്രഹം തന്റെ അടുത്ത സുഹൃത്തിനോട്‌ പ്രകടിപ്പിച്ചു ,

വളരെ ഏറെ പരിഗണനയോടെ .............എന്തോ ഒരു  മഹാകാര്യം, ത്യാഗം സഹിച്ചാണെങ്കിലും നടത്തി തരുന്നു എന്ന മട്ടില്‍
വളരെ പെട്ടെന്ന്തന്നെ  അവളുടെമുന്‍കാല   കാമുകനെ
( അന്നു ഈ കാര്യം അറിയില്ലായിരുന്നു  കേട്ടോ......) വിലമതിക്കാനാവാത്ത ബോയ്‌ ഫ്രണ്ട് എന്നപ്രതിഭാസമായി തനിക്കു സമ്മാനിച്ച്‌ തന്നത്.... .... 

ഒരു ആണ്കുട്ടിക്ക് ഗേള്‍ ഫ്രണ്ട് കിട്ടുക  എന്നാല്‍ കുറച്ചു പ്രയാസമുള്ള കാര്യമാണ് ......................അന്ന് അതറിയില്ലായിരുന്നു.
( ഇപ്പോള്‍ ആത്മാവിനു അതൊക്കെ അറിയാം )

പിന്നീട് ക്ലാസ്സ്‌ കട്ട്  ചെയ്തു ....,
പാര്‍ക്കുകള്‍ , സിനിമാ കൊട്ടകകള്‍, ..............
ബൈക്കില്‍, കാറില്‍ ..................

പ്രേമത്തിന്റെ  മാധുര്യത്തിന്റെ  നാളുകള്‍.................
.
ഇടക്കൊക്കെ താന്‍ അറിയുന്നുണ്ടായിരുന്നു ......
അവനിലെ  ചില  മാറ്റങ്ങള്‍ ............

പക്ഷെ ബൌധിക മണ്ഡലത്തെ മുഴുവനായീ കീഴ്പെടുത്തി, പ്രേമമെന്ന ആ മഹത്തായ പ്രസ്ഥാനത്തിലെ ഒരു അംഗം ആയ സന്തോഷത്താല്‍ തനിക്കു മറ്റൊരു തരത്തിലും ചിന്തിക്കാന്‍ കഴിയുമായിരുന്നില്ലാ......
 
മാത്രവുമല്ല.....

ആപോഴൊക്കെ ആ മഹത്തായ വാചകങ്ങള്‍ ഓര്മ വരും
"പ്രേമം
അത് ദിവ്യമാണ് ......പവിത്രംമാണ് ................പാവനമാണ്"

മാതാ പിതാക്കള്‍ ഇപ്പോള്‍  ശത്രുക്കള്‍  മാത്രാണ്...
കാരണം അവര് തന്റെ  ഓരോ കാര്യത്തിലും ഇടപെടുന്നു ഇടക്കൊക്കെ തെളിഞ്ഞും മറഞ്ഞും തന്റെ നല്ല നടപ്പിനെ പറ്റി ചോദിക്കുന്നു .................
പോക്കറ്റ്‌മണി ഒക്കെ തരാന്‍ എന്തൊരു പിശുക്കതരംമാണ്........(  പോക്കറ്റ്‌മണി.............അതിനു മാത്രാമായി മാറിയിരിക്കുന്നു അവരോടുള്ള സ്നേഹം)   
പലപ്പോഴും മനസ്സില്‍ തോന്നി ..

കണ്‍ട്രികള്‍......... 

( കഴിഞ്ഞ  ആഴ്ച  തങ്ങള്‍  കണ്ട  സിനിമയിലെ  ആ  കാമുകികാമുകന്‍ മാരുടെയും  പ്രധാന  ശത്രുക്കള്‍  മാതാ  പിതാക്കള്‍  തന്നെ..... )
സിനിമയിലെ നായികയുമായി  താന്‍ താദാത്മ്യം പ്രാപിക്കുകായായിരിന്നു ... .............അല്ലെ ?

പിന്നീടെപ്പോഴോ  .....................
പ്രേമം  ഒരു  കാമം കൂടിയാണെന്നും  അറിഞ്ഞു...............അവനിലൂടെ .........................
അവന്റെ സുഹൃത്തുക്കളിലൂടെ ......................
അത് ഒരു വഞ്ചനയായിരുന്നു ...................

അതെ മറ്റൊരു പീഡന കഥ മലയാളി അറിഞ്ഞു............

അവരതു ആഘോഷിച്ചു തുടങ്ങി ...

മാദ്യമങ്ങള്‍ ഇത് സഹര്‍ഷം കൊണ്ടാടി ......................

നായിക ഇപ്പോള്‍ ഒരു ദുരന്തനായികയായി മാറി കഴിഞ്ഞിരിക്കുന്നു ......................
ദിവസങ്ങള്‍ ഇപ്പോള്‍ ഒരു അപരാധിനിയുടെതായി  മാറി കഴിഞ്ഞിരിക്കുന്നു ...........................

(പെണ്ണ് മാത്രമാണല്ലോ തെറ്റ് ചെയ്തവള്‍..)

ഇപ്പോള്‍ ..............

ആരും  തിരിഞ്ഞു  നോക്കാന്‍  പോലും  ഇല്ല ................

തന്നെ "ജീവനെ ക്കലേറെ സ്നേഹിച്ച "  അല്ലെങ്കില്‍ കാമിച്ച കാമുകനെയും....കൂട്ടരെയും  കാണാനില്ല ..
അവനും സുഹൃത്തുക്കളും ലീവ് എടുത്തു പോയത്രേ.. ....

" ശത്രുക്കളായ"  മാതാപിതാക്കള്‍  ഓടി   എത്തി...

ശകാരങ്ങള്‍... സങ്കടങ്ങള്‍.......
പതുക്കെ അവരുടെ  ശകാരങ്ങള്‍ കുറഞ്ഞു  കുറഞ്ഞു  വന്നു ..
പക്ഷെ അവരുടെ സങ്കടങ്ങള്‍ കൂടിയും................

നഷ്ടപ്പെട്ട്  പോയ  സന്തോഷങ്ങളുടെ  നാളുകള്‍ .. ...
എനി അത് ഇവരുടെ ജീവിതത്തില്‍  ഉണ്ടാകില്ല ......

അതും താന്‍ കാരണം.....

ഇതൊക്കെ ആസ്വതിക്കുന്ന ഞരമ്പ്‌ രോഗികള്‍ വളരെ എരെ ഉള്ള നാട്ടില്‍...
മറ്റുള്ളവരെ  എങ്ങിനെയാണ്  അഭിമുക്കെകരിക്കേണ്ടത്  എന്നറിയാതെ ( നാടുകാര് കൂടാതെ ചാനല്‍ കാരും അവരുടെ പിന്നാലെയുണ്ട്......) ഓരോ  ദിനവും  തള്ളി  നീക്കി  ജീവിക്കുന്ന  മാതാപിതാക്കള്‍ .

ഇല്ല .....

തനിക്കു  സ്നേഹം   മാത്രമേ  അവരില്‍   നിന്നും  കിട്ട്യുള്ളൂ  ....
താന്‍ പക്ഷെ അവരെ ചതിചു..

അവര്‍ക്ക് മാനക്കെടുണ്ടാക്കി .....

എത്രയേറെ നാം പുരോഗമിച്ചാലും ഇതൊക്കെ പഴയ രീതിയിലെ നമുക്ക്..... നമ്മുടെ സമൂഹത്തിനു  കാണാനാവൂ ....

അന്നൊരു  ഉച്ച  സമയം .........

അവരെ  അവഗണിച്ച  തനിക്കു  ദൈവമായി  തന്ന  ശിക്ഷയാണ്  ഇത് ............
ആ ശിക്ഷ ..................താന്‍ അതേറ്റു  വാങ്ങുന്നു..........

വാവിട്ടു കരയുന്ന മാതാ പിതാക്കള്‍ ................

ഒരു ആത്മാവ് മാത്രമായി  തീര്‍ന്ന തനിക്കിപ്പോള്‍ എല്ലാം മനസ്സിലാകുന്നു ................

സുഹൃത്തുക്കള്‍ ( അങ്ങിനയല്ലേ കരുതി പോന്നത്)  തന്നെ പറ്റി കഥകള്‍ മെനഞ്ഞും .. അതില്‍ കൂടുതല്‍ കൂടുതല്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്തും  രസിക്കയാണ്....

തന്റെ കാമുകന്‍മാര്................തങ്ങളുടെ സ്വാധീന ശക്ത്യാല്‍ എല്ലാം മറികടന്നു അടുത്ത ഇരയെ കീഴ്പെടുതാനായി പദ്ധതികള്‍ മെനയുന്നു...........................

ആ ഇരയെ
അവരുടെ അടുത്ത ഇരയെ എങ്ങിനെ രക്ഷിക്കും............
ആത്മാവ് ഉറക്കെ ...........വീണ്ടും വീണ്ടും  വിളിച്ചു  നോക്കി ................
ഇല്ല........അവള്‍ കേള്ല്‍ക്കുന്നില്ല.

താന്‍ ഇപ്പോള്‍ വെറും ആത്മാവ് മാത്രമാണെന്ന്  വീണ്ടും മനസിലാകുന്നു...

എന്തെ ഇത്രയേറെ വിദ്യാഭ്യാസം ഉണ്ടായിട്ടും ഈ കുട്ടികള്‍ ഒക്കെ ഇങ്ങിനെ ..........................ആത്മാവ് ആലോചിച്ചു . 

ഇരയെ കൊന്നു തിന്നുന്ന കഴുകന്‍ കണ്ണുകള്‍  മാത്രമാണ് തങ്ങള്‍ക്കു ചുറ്റും ഉള്ളതെന്ന് അവര്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍..........................

ഇല്ല വളരെ വൈകി മാത്രമേ എല്ലാം അവര്‍ക്ക് മനസിലാകൂ  ..........  
അപ്പോഴേക്കും എല്ലാം കായി വിട്ടു പോയീ കാണും ..................

ആത്മാവ് അപ്പോള്‍ വീണ്ടും ആ വാചങ്ങള്‍ ഓര്‍ത്തു
"പ്രേമം
അത് ദിവ്യമാണ് ......പവിത്രംമാണ് ................പാവനമാണ്" ..

പലപ്പോഴും...............
അല്ല  .......
എല്ലായ്പ്പോഴും ..

അല്ലെന്നു വളരെ ..വളരെ... വൈകിയാണെങ്കിലും  ആത്മാവിനു മനസ്സിലാകുന്നു

ആത്മാവിനു ഇപ്പോള്‍ ഒരേ ഒരു സന്ദേശം മാത്രമേ പെണ്‍കുട്ടികള്‍ക്കായി നല്‍കാനുള്ളൂ .............

ഇതോര്‍ക്കുക ഏപ്പോഴും..........................
കവിതയിലെ വര്‍ണ്ണനയല്ല കുട്ടികളെ യഥാര്‍ത്ഥ ജീവിതം ..................

അടുത്ത ഒരു പെണ്‍കുട്ടി കൂടി ......................തന്നെ പോലെ
സംഭവികരുതെ എന്ന് ആത്മാവ് ആത്മാര്‍ത്ഥമായീ   പ്രാര്‍ഥിക്കുകയാണ്
  
ഈ  ആത്മാവ്    വിവരധോഷിയായ ഒരു പഴഞ്ചന്‍ ആണോ ?............................................
(ഈ ചോദ്യവും   വായനക്കാര്ക്ക് വിട്ടു തരുന്നു........ഉത്തരത്തിനായി)

2013, ഫെബ്രുവരി 13, ബുധനാഴ്‌ച

വന്ദേ മാതരം ..................

വന്തേ മാതരം ............................................

അന്ന് ഡിസംബര്‍ 17, 2012

ഭാര്യ പറഞ്ഞാണ് ഞാന്‍ ആദ്യമായീ ആ വാര്ത്ത.‍ അറിയുന്നത് ..................

“ഒരു പെങ്കുട്ട്യെ ബസില്‍ വെച്ച് ക്രൂരമായീ  ആക്രമിച്ച ശേഷം പുറതെക്ക്ടുത്തു എറിഞ്ഞു എന്ന്”......................................................................................... .......................

ആദ്യം ഞാന്‍ കരുതി മറ്റു വല്ല രാജ്യത് മായിരിക്കുമെന്നു..

പക്ഷെ ഡല്‍ഹിയില്‍ ആണ് ഇത് നടന്നെന്ന്തത് അറിഞ്ഞപ്പോള്‍ ശരിക്കും കൈ കാലുകളില്‍ ഒരു തളര്ച്ചയാണ് അനുഭവ പെട്ടത്......................

ഇങ്ങിനെ രാഷ്ട്രതിന് തന്നെ ക്ഷീണം ഉണ്ടാക്കുന്ന ....................
ഭാരതത്തിനു മറ്റുള്ള രാഷ്ട്രങ്ങള്ക്ക്  മുന്നില്‍..
അപമാനം കൊണ്ട്  മുഖം താഴ്തി നില്ക്കേ ണ്ട
അവസ്ഥ യിലേക്ക് തള്ളി വിടുന്ന രാജ്യദ്രോഹികളെ ഉന്മൂലനം  ചെയ്യാനുമുള്ള നിയമ വ്യവസ്ഥയും, അത് നടപ്പാക്കേണ്ട ശക്തമായ ഭരണകൂടവും
നാട്ടില്‍ ഇല്ലെന്നുണ്ടോ????????


നിയമങ്ങളുടെ അഭാവമാണോ ??????
അതോ നിയമപാലകരുടെ അലമ്ഭാവമാണോ ഇതുപോലെ നീച കൃത്യങ്ങള്‍ അരങ്ങേറാന്‍ കാരണം .............................................................................


മനസ്സില്‍ അമര്ഷം. കൂടി വരുന്ന്നു ........................................ആരോട് ?

"നമുക്ക് പുര്തൊക്കെ ഒന്ന് പോയീ നടന്നു വരാം"

വീര്പ്പു  മുട്ടല്‍ കൂടി വന്നപ്പോള്‍ ഭര്യയൊടോപ്പം നടക്കാനായി ഇറങ്ങി .
കുറെ നേരത്തേക്ക് നിശബ്ദത മാത്രം ..........................................


അവള്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്  
യാന്ത്രികമായാനെങ്കിലും  അതിനൊക്കെ മറുപടി ഞാന്‍ കൊടുക്കുന്ന്ടയിരുന്നു.................................
അവളെയും ആ വാര്ത്ത. പ്ടിച്ചുലച്ചു കാണും.


മനസ്സിലെ  അസ്വസ്ഥത അവളെ അറിയിക്കാന്‍ തോന്നിയില്ല ......................
അതിനാല്‍ ആ വാര്‍ത്തയെ പറ്റി ഞാന്‍ ഒന്നും സംസാരിച്ചില്ല ..................................

...........................................................................................................................................................
റൂമിലെത്തി ടീവീ ഓണ്‍ ചെയ്തപ്പോള്‍ എല്ലാ ചാനെലുകളിലെയും    വാര്ത്ത്കളില്‍ നിറഞ്ഞു നില്ക്കു ന്നത്..............................................

ഡല്ഹിനയിലെ ആ പെണ്‍കുട്ടി ആക്രമിക്കപെട്ടത്........

പിന്നീടെപോഴോ ഞാന്‍ ഉറക്കത്തിലേക്കു വഴിതി വീഴുകയായിരുന്നു.
.............................................. .................................................................................................................
അതാരാണ് ഓടുന്നത്............................????


ഒരു പെണ്‍ കുട്ടി ആണല്ലോ.......................................
ആരെക്കെയോ അവളെ പിന്തുടരുന്നുണ്ട് ...................
അവള്‍ എന്നെ ഒന്ന് നോക്കിയോ .................................
അവശയായ അവളുടെ തളര്‍ന്ന,. ദൈന്യതയാര്ന്ന. ആ കണ്ണുകള്‍...........
എന്നോട് പറയുണ്ടായിരുന്നില്ലേ ?


രക്ഷിക്കൂ .....................
എന്നെ രക്ഷിക്കൂ ..................... എന്ന്


എന്നിട്ടും  എന്തെ ഞാന്‍ ഒരു കാഴ്ച്ചകാരനായി നോകി നില്ക്കുന്നു ?/????
ആരോ എന്നോട് വിളിച്ചു പറയുന്നു ..................

"ആ കുട്ടിയെ രക്ഷിക്കൂ .....................

അല്ലെങ്കില്‍ നാളെ ഒരു ദിവസത്തെ  ആയുസ്സുള്ള ഫ്ലാഷ് ന്യൂസ്‌ മാത്രമായീ .............
അവളുടെ ജീവിതം..........
അല്ല...

ജീവന്‍ തന്നെ ഇല്ലാതായീ തീരും"

ആരാണ് അത് പറഞ്ഞത്. ....????


ഞെട്ടി എഴുനേറ്റു........................................................
വീണ്ടും ഉറക്കത്തി നായി ഞാന്‍ കണ്ണുകള്‍ അടച്ചു പിടിച്ചു  ..............................
പക്ഷേ ...............................................................................

ആ ക്ഷീണിച്ച കണ്ണുകള്‍  വീണ്ടും വീണ്ടും...
പറയുന്നത് പോലെ...........................
എന്നെ രക്ഷിക്കൂ....................................................................      . 
എന്നെ രക്ഷിക്കൂ....................................................................   

.................................................................................................................................................  
ഓഫ്‌ഈസില്‍ എത്തിയപ്പോലും  മനസ്സില്‍ ഒരു വല്ലാത്ത ഭാരം അനുഭവ പെടുന്നുണ്ടായിരുന്നു   .
പിന്നീടെപ്പോഴോ ഓഫീസി തിരക്കിനിന്ടയില്‍ എല്ലാം മറന്നു.. .
മനസ്സിന്റെ ബാലന്സ് വീണ്ടുഎടുത്തതായി അനുഭവപെട്ടു

.....................................................................................................................................................
പക്ഷെ ...

മടക്കയാത്രയില്‍ വീണ്ടും മനസ്സ് ആ പെണ്‍കുട്ടിയിലേക്ക് ആയി .......………………………………………………
ഇപ്പോള്‍ വാര്‍ത്തകള്‍ എന്നാല്‍...
എനിക്കരിയെണ്ട്ത് ആ പെണ്‍കുട്ടി യുടെ  ആരോഗ്യസ്ഥിതി മാത്രമായി മാറിയിരിക്കുന്നു

വാര്‍ത്തയില്‍ അത് മാത്രം ആണ് ശ്രേവിക്കുന്നത്..............

രാത്രിയക്കാരുടെ  വിഴുപ്പലക്കുകളും ആക്രോശങ്ങളും എല്ലാം കേള്ക്കുന്നത് തന്നെ തല്പര്യമില്ലതെയയിരിക്കുന്നു .........................

ഒരു മഹത്തായ രാഷ്ട്രത്തെ നാശ്ശതിലേക്ക് തള്ളിവിട്ടു കൊണ്ടിരിക്കുന്ന
ഈ കൂട്ടര്‍ മനുഷ്യജീവനെങ്കിലും കുറച്ചു വില കല്പ്പിചിരുന്നെങ്കില്‍ ...........................

ആരോട് പറയും ................................................

ഇപ്പോളുള്ളത്   ഒരേ ഒരു പ്രാര്ത്ഥന മാത്രം..............................

ആ ജീവന്‍ പൊലിഞ്ഞു പോകരുതേ...................................

ദിവസങ്ങള്‍ കടന്നു പോയപ്പോള്‍ ഇടയ്ക്കു കേള്ക്കുന്ന വാര്ത്ത.കള്‍  പ്രതീക്ഷകള്‍ ഉണര്ത്തി ,
വിദേശത്തേക്ക് വിദഗ്ധ ചികിത്സക്ക് കൊണ്ട് പോയപ്പോള്‍ ................


          ( നമ്മുടെ നാട്ടിലെ ഭിഷഗ്വരന്മാര്‍ കഴിവ് കെട്ടവരാണോ ?
             ഒരിക്കലും  അല്ല     
             രാജ്യത്തിന് എന്നും അഭിമാനത്തോടു കൂടി മാത്രമേ അവരെ ഓര്‍ക്കാന്
             കഴിയൂ ............. എന്തോ ...................
             അതിലും ഉണ്ടായിരുന്നോ ????
             വൃത്തികെട്ട രാഷ്ട്രീയം ....................... അറിയില്ല്ലാ..)
     
പ്രത്യാശ കൂടി വന്നു .


മനസ്സ് പറഞ്ഞു ..........
അവള്‍ ...........
ആ പെണ്കുട്ടി  രക്ഷ പെടും...............................................................................

.............................................................................................................................................................
ഒരു രാജ്യം ഒറ്റകെട്ടായി ആ പെണ്കു.ട്ടിക്ക് വേണ്ടി പൊരുതുന്ന കാഴ്ചകളും വാര്ത്ത്കളും ആണ് പിന്നെടുട്ള്ള ദിവസങ്ങളില്‍ കണ്ടത്.

ഉറക്കതിലുള്ള ഭരണച്ചക്ക്രം ഇത് കണ്ടു ഞെട്ടി വിറക്കുന്നത്‌ നാം  കണ്ടു .
ഭരണകൂടവും, ഭൂരിപക്ഷം ഉദ്യോഗസ്ഥ  വൃന്തവും അലസരനെങ്കിലും  രാജ്യത്തിന്റെ ഭാവി തങ്ങളുടെ കയ്യില്‍ ഭദ്രമാണെന്ന് ഇന്ത്യന്‍ യുവരക്തം ഊട്ടി ഉറപ്പിച്ചു ................................................


ചെറിയ തോതിലെങ്കിലും ഒരു നല്ല നാളെയെ കുറിച്ച പ്രത്യാശക്ക് വക നല്കിയ ദിനങ്ങള്‍.................

അതിനിടയിലും മുതല കണ്ണീരും പതിവ് നാട്യങ്ങലുമായീ രാഷ്ട്രീയകാര്
( നല്ലവരായ രാഷ്ട്രീയ ക്കാര്‍ ക്ഷമിക്കുക )‍
വാര്ത്തികളിലും, മാധ്യമ ചര്ച്ചകളിലും നിറഞ്ഞുനിന്നു.............................................
പക്ഷെ അതിനെയെല്ലാം അര്ഹിരക്കുന്ന  അവഗണനയോടെ ചവിട്ടു കുടയിലേക്ക്‌ ഇന്ത്യന്‍ ജനത വലിചെരിഞ്ഞതും കണ്ട നിമിഷങ്ങള്‍........................... 

പക്ഷെ ..............................................................................................................

എല്ലാ ശ്രമങ്ങളും പരാജയപെട്ടു....................................................................

രാവിലെ ഓഫീസിലേക്ക് പോകുമ്പോളാണ് മനസ്സിനെ വല്ലാതെ  വേനപ്പിച്ചു കൊണ്ട്

കേള്ക്കാന്‍ ഒരിക്കല്‍ പോലും  ആഗ്രഹിക്കാത്ത

ആ വാര്ത്ത്‍ ......................
ധീരയായി................
ദിവസങ്ങളോളം മരണത്തിനു തോറ്റു കൊടുക്കാതെ.......................... 
പൊരുതി നിന്ന................... 


ജീവിതത്തിലേക്ക് മടങ്ങിവരാന്‍  വളരെ  ഏറ ആഗ്രഹിച്ച

ഡല്‍ഹിയിലെ ആ  പെണ്കു്ട്ടി മരിച്ചു  ..................

“എന്നെ രക്ഷിക്കാന്‍ നിങ്ങള്ക്ക് ആര്ക്കും കഴിഞ്ഞില്ല അല്ലെ ? “
ആ പെണ്കു്ട്ടി ചോദിച്ചുവോ ???????.........................
.
എന്നോട് ആയിരുന്നില്ലേ ആ ചോദ്യം ?????


നമ്മളില്‍ ഒര്രോരുതരുടെയും ആയിരുന്നില്ലേ???????

ഒരിക്കല്‍ പോലും കണ്ടിട്ടില്ലെങ്കിലും .................................
വളരെ അടുത്തറിയുന്ന. ..................................................
ആരോ നഷ്ടപെട്ട ഒരു പ്രതീതി...............................................


അതെ  കുട്ടീ ..........

നിനക്ക്  വേണ്ടി പ്രാര്ത്ഥിച്ചു ...................
നീ  തിരിച്ചു  വരുമെന്ന്  പ്രത്യാശിച്ചു ..................................................................
പക്ഷെ.......................................
………………………………………………………………………………………………………………………………………………………………… 
പിന്നീട് വാര്ത്തി‍ കളിലൂടെ അറിഞ്ഞൂ.......................................................................
ആ പാവo ....................................
ആ പെണ്കുട്ടി ആ ദിവസം ..............
അവള്‍ അനുഭവിച്ച കൊടും ക്രൂരതകള്‍ ......................................................... .


ഇല്ലാ....................................
മനുഷ്യനായീ ................................
ഭാരതീയനായി ജനിച്ച........................
ആര്ക്കും  
ഒരിക്കല്‍ പോലും ഇത്രയും ക്രൂരമായി ഒരു ജീവജാലതിനോടും ചെയ്യാന്‍ കഴിയില്ല...........................................................................................................................


ഏറെ സങ്കടതോടും അതിലേറെ അമര്ഷതോടും ആ മഹാ പാപികളോട് ചോദിച്ചു പോകുന്നു...................................................................................

ആ മകളോട്,
ആ സഹോദരിയോട്,
ഈ വിധം പെരുമാറാന്‍ നിങ്ങള്ക്ക് എങ്ങിനെ കഴിഞ്ഞു......................................


………………………………………………………………………………………………………………………………………………………………….
ദിവസങ്ങള്‍ കഴിഞ്ഞു ......................................................................................................
അതിവേഗ കോടത്യില്‍ കേസ് നടക്കുന്നു ...................................................................
ഈ കിരതന്മാര്ക്ക്ി വേണ്ടി വാദിക്കാനും................................................................
എന്റെ രാജ്യത്തു............................................................................................................
ഭാരതത്തില്‍ ഒരു കൂട്ടര്‍.....................................................................................................


മനസ്സിനെ വീണ്ടും ഏറെ നിരാശയിലേക്ക് തള്ളി വിടു ഒരു വാര്ത്തങയും വന്നിരിക്കുന്നു .....................................................................................................................
ആ പെണ്കുട്ടി അവളെ ഏറ്റവും ക്രൂരമായി ആക്രമിച്ച........................................
(അവള്‍ പറഞ്ഞതായീ  വാര്ത്തകളിലൂടെ അറിഞ്ഞ).............................................
പ്രതിക്ക് നിയമത്തിന്റെ സാങ്കെതികതയിലൂടെ കുറഞ്ഞ ശിക്ഷ മാത്രമേ നല്‍കാനുള്ള സാധ്യതയുള്ളൂവെന്നു ( നമുക്ക് കാത്തിരിക്കാം....................
നാം ആകെ പ്രതീക്ഷ അര്‍പ്പിക്കുന്ന ഇന്ത്യന്‍ നിയമ വ്യസ്തയുടെ വരും നാളിലെ വാര്ത്ത കള്ക്കയീ   .........)
.................................................................................................................................................
മറ്റുള്ള പ്രതികള്ക്ക്    വാദം  ഡെല്ഹി.യില  വേണ്ട,
നീതി  ലഭിക്കില്ലത്രേ ..........................................................................................................
അവര്ക്ക്  എന്ത്  നീതിയാണ്  ലഭിക്കേണ്ടത്..............................................................
എനിക്ക് മനസ്സിലാകുന്നില്ല..............
ജനാധിപത്യ രാഷ്ട്രമല്ലേ .........................
ഒരു പക്ഷെ  അതായിരിരിക്കാം കുറ്റവാളികല്ക്കും   അവരുടെതായ നീതി .
…………………………………………………………………………………………………………………………………………………………………
കുട്ടീ..........................................................................................................................................
നിന്റെ ആത്മാവ്നോട് .....................................................................................................
നിരാശയോടെ ഇപ്പോള്‍ ഇത് മാത്രമേ  പറയാന്‍ കഴിയുന്നുള്ളൂ.........................................................
മാപ്പ്,
മാപ്പ് ,
മാപ്പ്.........................................................................................................................................
………………………………………………………………………………………………………………………………………………………………….
ജനുവരി 26, 
മറ്റൊരു ഇന്ത്യന്‍ റിപബ്ലിക്  ഡേ.......................
ഭാരതത്തിന്റെ അഭിമ്നമായി മാറിയ, മഹ്ഹരഥന്‍ മാരായ
പലരുടെയും ആത്മാവ് റിപബ്ലിക് പരടെ കാണാന്‍  വരുന്ന ദിവസം....
(എന്റെ ഒരു വിശ്വാസം മാത്രമാണിതു ) ...................

മറ്റൊരു വാര്ത്തമ.............................. 
ചിലര്‍  റിപബ്ലിക്  ഡേ  ബുഹിഷ്കരിച്ചത്രേ..... .
അമ്മെ.....................................................................
ഭാരതാംബെ ...... .........................................
ഭരണകൂടം നിന്റെ മക്കളെ  കൊണ്ട് അതും ചെയ്യിചിരിക്കുന്നു.
.................................................................................................................................................
അര്ദ്ധ.രാത്രിക്ക് പോലും സ്ത്രീകളും കുട്ടികളും സുരക്ഷിതരായി യാത്ര ചെയുന്ന ഒരു വിദേശ രാഷ്ട്രത്തിലെ  ഒരു കോണില്‍  നിന്നും..................
..................................................................
                        ആ മകള്‍ക്ക് വേണ്ടി 
                        സ്വന്തം ജീവിതത്തിന്റെ സുകസൌകര്യങ്ങള്‍ പലതും
                        പലപ്പോഴും മറന്നുo........................
                        അല്ലെങ്കില്‍ മാറ്റി വെച്ചുo...................
                  ആ മകളെ................
                        ബാല്യത്തില്‍ കൊഞ്ചിച്ചും
                        ഊട്ടി വളര്ത്തി   വലുതാക്കിയും
                                               ആരോടും  ഒരു  പരിഭാവും  പറയാതെ............................................
                        അവരുടെ .............
                        ഒരിക്കലും പകരം വെക്കനില്ലാത ആ നഷ്ടം........
                        സ്വന്തം മനസ്സില്‍ ഒതുക്കി...................
                        തകര്ന്ന  ഹൃതയവുമായീ..................
                        ജീവിക്കാന്‍  വിധിക്കപെട്ട...........
               .........................................................................................
             ആ.  .........ഹത ഭാഗ്യരായ
             അമ്മയ്ക്കും.........
             അച്ഛനും...........................
             സമര്പ്പിച്ചു കൊണ്ട്


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ
ജനകോടികളില്‍ സാദാ ഒരു പൌരന്‍ മാത്രമായ................................
ഈ ഞാന്‍...................................................................


             ഒന്നും.................മറ്റൊന്നും ചെയ്യാന്‍ കഴിയാതെ......................
             മഹത്തയ  പല സംസ്കാരങ്ങളുടെയും  ഈറ്റില്ലമായ.............
             സ്വന്തം രാജ്യത്തിന്റെന..............
             എല്ലാ തുറയിലുമുല്ല അപചയങ്ങളില്‍   മനം നൊന്തു........... .
 

ഉറക്കെ...

ഉറക്കെ  വിളിച്ചു പറയുന്നു ......................................................


.................................ഉരുവിട്ട്  പഠിച്ചു പോയ ......................
...........................രക്തത്തില്‍ അലിഞ്ഞു ചേര്ന്ന........................
.................ജീവ ശ്വാസത്തിന്റെ ഭാഗവാക്കായി മാറിയ............................ആ മന്ത്രം ............................................


വന്തേ മാതരം ...................................................
.....................................വന്തേ മാതരം ...................................................
.....................................വന്തേ മാതരം ...................................................