ലേബലുകള്‍

2013, ഫെബ്രുവരി 24, ഞായറാഴ്‌ച

"ഇംഗ്ലീഷ് ഫ്ലുവേന്‍സി"


  
വളരെ ഏറെ കാലത്തെ പഠനത്തിനു ശേഷം ഒരു ബിരുദ ധാരി യായി മാറിയ നമ്മുടെ കഥാനായകന്‍ ജോലി അന്വേഷിചു നടക്കാന്‍ ആരംഭിച്ച കാലം..........................

ഒരു ജോലി കണ്ടു പിടിക്കണം .....................എന്ത് കാര്യത്തിലും ഒരു നിശ്ചയധാര്‍ദ്യം ഉള്ള ആള് കൂടിയാണ് കഥാ നായകന്‍
തന്റെ  മലയാള നാട്ടില്‍ തന്നെ ജോലി വേണം .............അതു ഒരു നിര്‌ബന്ദമായ കാര്യമാണ്.

തനിക്കു വീട്ടുകാരെയും നാട്ടുകാരെയും ഒക്കെ കണ്ടു തന്നെ ജീവിക്കണം തനിക്കു അത്രയും സ്നേഹമാണ് അവരോടെല്ലാം അവര്‍ക്ക് തന്നോടും .......

ഈ നാടിനെ മൊത്തമായി തന്നെ തനിക്കു സ്നേഹമാണ് ........................

അങ്ങിനെ തന്റെ ഒരു സുഹൃത്ത്‌ വഴി ഒരു സ്വകാര്യ കമ്പനിയില്‍ ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാനായി പോയീ........... .......

പാന്റ്,ഷര്‍ട്ട്‌ , ടൈ എല്ലാം കെട്ടിയാണ് കേട്ടോ പോയത്......
അല്ലാതെ മുണ്ടും ഒക്കെ ഉടുത് തനി മലയാളി സ്റ്റൈലില്‍ ഒന്നും അല്ല...........

പക്ഷെ ഇന്റര്‍വ്യൂ തുടങ്ങിയപ്പോള്‍ ഒരു കാര്യം മനസ്സിലായീ...............
ഇംഗ്ലീഷ് ഫ്ലുവേന്‍സി തനിക്കില്ല എന്ന് .............
അവരതു പറയുകയും ചെയ്തു കേട്ടോ.......

മലയാള നാട്ടില്‍ എന്തിനാവോ ഇംഗ്ലീഷ് ഫ്ലുവേന്‍സി.........
അതൊക്കെ അങ്ങ് മറു നാട്ടില്‍ പോരെ............
.
അങ്ങിനെ പല കമ്പനികളിലും ആരുടെയൊക്കെയോ സഹായത്താല്‍ ( അല്ലെങ്കില്‍ ഇന്റര്‍വ്യൂ നു പോലും വിളിക്കില്ല ) 
ഇന്റര്‍വ്യൂ നു പോകും..............അത്ര തന്നെ
 .
പക്ഷെ  ജോലി കിട്ടില്ല

എക്സ്പീരിയന്‍സ് അത് ഇല്ലെന്നു അവര്‍ക്കറിയാം
അതിനാല്‍ ഒരു ട്രെയിന്‍ഈ  ആയി കന്സിടെര്‍  ചെയ്യാം എന്ന് പോലും...
പക്ഷെ അതിനും വേണം ......ഇംഗ്ലീഷ് ഫ്ലുവേന്‍സി

അതാണെങ്കില്‍ നമ്മുടെ കഥാ നായകന് ഇല്ലല്ലോ ....

കഥാ നായകന്  ‍തന്റേ ഗത കാലം അയവിറക്കാന്‍  തുടങ്ങി .....................

കോളേജില്‍ പഠിച്ചിരുന്ന ആ കാലം..................

മാതൃഭാഷ മാത്രം മതിയെന്നുള്ള ചിന്താഗതി യായിരുന്നു അന്നൊക്കെ............................   

കോളേജിലെ ഒരു സമരം ...................അതിപ്പോള്‍ ഓര്മ വരുന്നു

ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ അടച്ചു പൂട്ടുക ................
ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ അടച്ചു പൂട്ടുക ................

ആകാശത്തില്‍ മുഷ്ടിയുയര്‍ത്തി   ആക്ക്രൊഷിച്ച നാളുകള്‍ .......
      
സായിപ്പ് പോയിട്ട്  നാളുകലെരെയയല്ലോ ?
സായിപ്പിന്റെ ഭാഷയില്‍ എന്തിനാണ് പിന്നെയും .................
വാക്ക് പയറ്റുകള്‍........തെരുവ് നാടകങ്ങള്‍  ..............

മാതൃഭാഷാ സ്നേഹം ഊറി ഊറി വന്ന ആ നാളുകള്‍...............

സായിപ്പിന്റെ കാലത്തെ ഗുമസ്തന്‍ മാരെ സൃഷ്ടിക്കുന്ന  വിദ്യാഭ്യാസ സംപ്രതായ്തെ  തന്നെ തനിക്കു ഇഷ്ടമില്ലായിരുന്നു ............

സാഹിത്യ്‌ നായകന്‍മ്മാരുടെ ഗോര ഗോര പ്രസംഗങ്ങള്‍ .........

മാതൃ ഭാഷയില്‍ പഠിച്ചാല്‍ നമുക്ക് ശരിയായ  വിജ്ഞാനം കിട്ടുമത്രേ.................

അന്ന് അതൊരു അമൃതമൊഴിയായി കാതുകള്‍ക്ക് ........................

അതിനാലാകണം നമ്മുടെ കഥാനായകന്‍ ഇംഗ്ലീഷ് ഒഴികെ മറ്റു എല്ലാ വിഷയങ്ങളും മാതൃ ഭാഷയില്‍ തന്നെ അങ്ങ്പഠിച്ചെടുത്തു .................
( ഇംഗ്ലീഷ് തന്റെ മാതൃഭാഷയില് എഴുതാന്‍ പറ്റില്ലല്ലോ , മാത്രവുമല്ല  അതിനു പാസ്‌ മാര്‍ക്ക് കിട്ടിയ്യാല്‍  തന്നെ ധാരാളം.................ആര്‍ക്കു വേണം സായിപ്പിന്റെ ഭാഷ ???? )

ശരിയാണ്.......
വളരെ ആയാസമില്ലാതെ എല്ലാം പഠിച്ചെടുത്തു .................
മാത്രവുമല്ലാ പഠിച്ച വിഷയങ്ങള്‍ പലതും തനിക്കു വിശദമായി തന്നെ  അറിയാം ............ഒരു ഭുദ്ധിമാന്‍ കൂടിയാണ് കഥാ നായകന്‍ .

പക്ഷെ ഇപ്പോള്‍ കാര്യത്തോടടുത്തപ്പോള്‍ എല്ലാരും പറയുന്നു ...

ഇംഗ്ലീഷ് ഫ്ലുവേന്‍സി വേണമത്രേ .....
അല്ലെങ്കില്‍ പണിയൊന്നും ഇല്ലാ ..........എന്നാണത്രേ നാട്നടപ്പ് ................

അന്നത്തെ പ്രാസംഗികരാരും തന്നെ ഇങ്ങിനെ പറഞ്ഞിരുന്നില്ലല്ലോ ...................
അപ്പോള്‍ അവര് പറഞ്ഞതൊക്കെ വെറും ജല്പനങ്ങള്‍ മാതമായിരുന്നോ ..........................
അവരില്‍ പലരുടെയും മക്കള്‍ പഠിച്ചിരുന്നത് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആയിരിക്കുമോ ????? 

അപ്പോളാണ് തന്റെ കയ്യിലുള്ള അപേക്ഷാഫോം ( ഫോറം) ഒന്ന് നോക്കിയത് എല്ലാം ഇംഗ്ലീഷില്‍ ആണ് ...................
മാതൃഭാഷയില്‍ ഒന്നും ഇല്ല .................
  
നായകന്‍ ഒരു ഉറച്ച തീരുമാനത്തോടെ ..........ഇന്റര്‍വ്യൂ അറ്റെണ്ട്‌ ചെയ്യാതെ  അവിടെ നിന്നും ഇറങ്ങി ..................

തനിക്കും വേണം ഇംഗ്ലീഷ് ഫ്ലുവേന്‍സി .....
അല്ലാതെ  ................... ഈ  മലയാള നാട്ടില്‍ പോലും ........രക്ഷയില്ല

നായകന്‍ വളരെ വേഗത്തില്‍ ഓടുകയാണ് ................

തനികാരിയാവുന്ന അടുത്തുള്ള ബുക്ക്‌ സ്ടാള്ളിലേക്ക്...............

" ഇതെന്താ മലയാള സാഹിത്യ കൃതികളൊക്കെ തപ്പി നടന്ന താനിപ്പോള്‍ ഇംഗ്ലീഷ് പഠിക്കാന്‍ പോകുകയാണോ ..?

ദേഷ്യത്തോടെ നായകന്‍ അയാളെ ഒന്ന് നോക്കി ..

എല്ലാരോടും നായകന് ദേഷ്യമാണിപ്പോള്‍................

ഇംഗ്ലീഷ് ഫ്ലുവേന്‍സി  
ഇംഗ്ലീഷ് ഫ്ലുവേന്‍സി  

അത് മാത്രമാണ് തനിക്കാവശ്യം...............

നായകന്‍ മറ്റൊരു ആളായി മാറുകയാണ് ..............

വര്‍ഷങ്ങള്‍ക്കിപ്പരം

കഥാ നായകന്‍ ഫോറിന്‍ കണ്ട്ര്യില്‍  ഒരു മള്ടിനാഷണല്‍ കമ്പനിയിലെ കീ പെര്‍സണ്‍ ആണ് ..............

ഭാര്യയും, കുട്ടികളും
മാത്രമല്ല നമ്മുടെ കഥാ നായകന്‍ പോലും മാതൃഭാഷയില്സംസാരിക്കാരെ  ഇല്ലത്രെ................

ഇംഗ്ലീഷ് മാത്രമേ സ്പീക് ചെയ്യൂ . ..........ഒണ്‍ലി ഇംഗ്ലീഷ്     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ