ലേബലുകള്‍

2013, ഫെബ്രുവരി 23, ശനിയാഴ്‌ച

ആത്മാവ്

ഒരിക്കല്‍ ഒരു പെണ്‍ആത്മാവ്
 തന്റെ വളരെ ചെറുപ്പത്തില്‍ തന്നെ കോഴിഞ്ഞു പോയ
( അല്ല താന്‍  തന്നെ തല്ലി കൊഴിച്ച ) ജീവിതം ഒന്ന് തിരിഞ്ഞു നോക്കാന്‍ തന്നെ തീരുമാനിച്ചു ...............................

സ്വര്ര്ഗത്തില്‍ നിന്നാണോ നരഗത്തില്‍ നിന്നാണോ.....  എവിടെ നിന്നാന്നു ആത്മാവ് ഇങ്ങിനെ ഒരു തീരുമാനം എടുത്തത്‌  ?  ............................
ഇത്തരം ആത്മാക്കള്‍ എവിടെയാണ് സാധാരണയായി ഹാള്‍ട്ട് ചെയ്യുന്നതെന്ന് എനിക്ക് ശരിക്കും അറിയില്ല

(വായനക്കാരുടെ ഉത്തരതിനായീ ഈ  ചോദ്യം  വിട്ടു  തരുന്നു,  )

ആത്മാവ് ഓര്‍ക്കുന്നു .................

പ്രേമം ദിവ്യമാണ് ......പവിത്രംമാണ് ................പാവനമാണ്

താന്‍ വായിച്ച പുസ്തകങ്ങളില്‍. എല്ലാം വായിച്ചതും ...
സാഹിത്യ ക്ലാസ്സിലും ,മറ്റു പല കൃതികളിലും , കണ്ട സിനിമ കളില്‍ നിന്നും മന്ന്സ്സ്ലാക്കിയെടുത്ത  മഹത്തായ  കാര്യം....
( ഇതില്‍ പൈങ്കിളിയും ക്ലാസ്സികും എല്ലാം പെടും കേട്ടോ...)
 
ടൌണിലെ ഒരു പ്രശസ്ത കോളേജില്‍ എത്തിയിരിക്കുന്നു വളരെ ചുരുക്കം പേര്‍ക്കെ ഈ കോളേജില്‍ പഠിക്കാനുള്ള ഭാഗ്യം ഉണ്ടാകാരുല്ല് അത്ര്....‍
താന്‍ ഭാഗ്യവതി തന്നെ .....................
.
അച്ഛനും അമ്മയ്ക്കും വളരെ സന്തോഷം..

മകള്‍ ഉയര്‍ച്ചയുടെ പടികള്‍ ഓരോന്നും കയറുന്നത് കണ്ടു ..... .

അഭിമാനം തോന്നിയ നിമിഷങ്ങള്‍ .........

"ആണ്കു്ട്ടികളോട് ഒന്നും അധികം അടുത്ത് സംസാരിക്കെണ്ടാ കേട്ടോ... പ്രേമം എന്നൊക്കെ പറഞ്ഞു വന്നാല്‍ പിന്നെ വീട്ടില്‍ കേട്ടില്ല  ." 
അമ്മയുടെ ഉപദേശം.

"ആണ്കു്ട്ടികളോട് എപ്പോളും ഒരു ഡിസ്ടന്സ് കീപ്‌ ചെയ്യണം .
മൊബൈല്‍ നമ്പര്‍ ഒന്നും ആര്ക്കും  കൊടുകീണ്ടാ ,
ചീത്ത കൂട്ട് കേട്ടുള്ള പെന്കുട്ടികലായും വേണ്ടാ ചങ്ങാത്തം  ...
എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും പറയണം......... ." 
അച്ഛന്റ്  ഉപദേശം.

ഒരു സ്വാതന്ത്യവും ഇല്ലേ ?
ഇവര്ക്കൊക്കെ എന്തിന്റെ അസുഗമാണ്‌ ?
അവരും കോളേജില്‍ ഒക്കെ പടിച്ചവരല്ലേ ... ... എന്നിട്ടും എന്തെ ?
വലിയ ഉദ്യോഗസ്തരാനത്രേ ...........
പഴഞ്ചന്‍മാര ..............

ദിവസങ്ങള്‍ അടന്നു വീണു കൊണ്ടിരിക്കുന്നു....

പരീക്ഷ അടുത്ത് വരുന്നു...

ഇത് വരെ കളിച്ചു നടന്ന ദിനങ്ങള്‍ എത്ര മനോഹരം..

ജീവിത മാര്ഗടതിനായി മാത്രം പ്ടിപ്പിക്കുന്നരെയും ....
ജീവിത മാര്ഗം ലഭിക്കാനായി മാത്രം പഠിക്കുന്നവരേയും  കണ്ടു മടുത്തു.

ഹോസ്റ്റലില്‍ ഇപ്പോള്‍ ചില  ഗ്രൂപ്പുകള്‍ ഉണ്ട് .
അവയെ ഇങ്ങിനെ മൂന്നായി തരം തിരിക്കാം

1. പഠിത്തം മാത്രമേ ഞങ്ങള്ക്കുനല്ല് എന്ന് വിശ്വസിക്കുന്നവര്‍
2. പടിക്കനല്ല ഞങ്ങള്‍ കോളേജില്‍ വന്നതെന്ന വിശ്വസിക്കുന്നവര്‍
3. രണ്ടിലും വിശ്വസിക്കുന്നവര്‍ .

താന്‍ എതിലാണ് ഗ്രൂപിലാണ് എന്ന് മനസ്സിലായില്ല ?

ക്ലാസ്സ്‌ ബങ്ക് ചെയ്യ്തു , കറങ്ങാന്‍ പോയീ, ഇടയ്ക്കു പഠിക്കുകായും  ചെയ്തിരുന്നു കേട്ടോ ..............

താന്‍ ഒരു പഴഞ്ചന്‍ അല്ല എന്ന് സഹപാടികളുടെ മുന്നില്‍ കാണിക്കാനുള്ള വെമ്പല്‍ ....

കൂടെ പഠിക്കുന്ന പലര്ക്കും  ബോയ്‌ ഫ്രണ്ട് ഉണ്ട് ....
തനിക്കും വേണം ഒരു ബോയ്‌ ഫ്രണ്ട്...

ഈ ആഗ്രഹം തന്റെ അടുത്ത സുഹൃത്തിനോട്‌ പ്രകടിപ്പിച്ചു ,

വളരെ ഏറെ പരിഗണനയോടെ .............എന്തോ ഒരു  മഹാകാര്യം, ത്യാഗം സഹിച്ചാണെങ്കിലും നടത്തി തരുന്നു എന്ന മട്ടില്‍
വളരെ പെട്ടെന്ന്തന്നെ  അവളുടെമുന്‍കാല   കാമുകനെ
( അന്നു ഈ കാര്യം അറിയില്ലായിരുന്നു  കേട്ടോ......) വിലമതിക്കാനാവാത്ത ബോയ്‌ ഫ്രണ്ട് എന്നപ്രതിഭാസമായി തനിക്കു സമ്മാനിച്ച്‌ തന്നത്.... .... 

ഒരു ആണ്കുട്ടിക്ക് ഗേള്‍ ഫ്രണ്ട് കിട്ടുക  എന്നാല്‍ കുറച്ചു പ്രയാസമുള്ള കാര്യമാണ് ......................അന്ന് അതറിയില്ലായിരുന്നു.
( ഇപ്പോള്‍ ആത്മാവിനു അതൊക്കെ അറിയാം )

പിന്നീട് ക്ലാസ്സ്‌ കട്ട്  ചെയ്തു ....,
പാര്‍ക്കുകള്‍ , സിനിമാ കൊട്ടകകള്‍, ..............
ബൈക്കില്‍, കാറില്‍ ..................

പ്രേമത്തിന്റെ  മാധുര്യത്തിന്റെ  നാളുകള്‍.................
.
ഇടക്കൊക്കെ താന്‍ അറിയുന്നുണ്ടായിരുന്നു ......
അവനിലെ  ചില  മാറ്റങ്ങള്‍ ............

പക്ഷെ ബൌധിക മണ്ഡലത്തെ മുഴുവനായീ കീഴ്പെടുത്തി, പ്രേമമെന്ന ആ മഹത്തായ പ്രസ്ഥാനത്തിലെ ഒരു അംഗം ആയ സന്തോഷത്താല്‍ തനിക്കു മറ്റൊരു തരത്തിലും ചിന്തിക്കാന്‍ കഴിയുമായിരുന്നില്ലാ......
 
മാത്രവുമല്ല.....

ആപോഴൊക്കെ ആ മഹത്തായ വാചകങ്ങള്‍ ഓര്മ വരും
"പ്രേമം
അത് ദിവ്യമാണ് ......പവിത്രംമാണ് ................പാവനമാണ്"

മാതാ പിതാക്കള്‍ ഇപ്പോള്‍  ശത്രുക്കള്‍  മാത്രാണ്...
കാരണം അവര് തന്റെ  ഓരോ കാര്യത്തിലും ഇടപെടുന്നു ഇടക്കൊക്കെ തെളിഞ്ഞും മറഞ്ഞും തന്റെ നല്ല നടപ്പിനെ പറ്റി ചോദിക്കുന്നു .................
പോക്കറ്റ്‌മണി ഒക്കെ തരാന്‍ എന്തൊരു പിശുക്കതരംമാണ്........(  പോക്കറ്റ്‌മണി.............അതിനു മാത്രാമായി മാറിയിരിക്കുന്നു അവരോടുള്ള സ്നേഹം)   
പലപ്പോഴും മനസ്സില്‍ തോന്നി ..

കണ്‍ട്രികള്‍......... 

( കഴിഞ്ഞ  ആഴ്ച  തങ്ങള്‍  കണ്ട  സിനിമയിലെ  ആ  കാമുകികാമുകന്‍ മാരുടെയും  പ്രധാന  ശത്രുക്കള്‍  മാതാ  പിതാക്കള്‍  തന്നെ..... )
സിനിമയിലെ നായികയുമായി  താന്‍ താദാത്മ്യം പ്രാപിക്കുകായായിരിന്നു ... .............അല്ലെ ?

പിന്നീടെപ്പോഴോ  .....................
പ്രേമം  ഒരു  കാമം കൂടിയാണെന്നും  അറിഞ്ഞു...............അവനിലൂടെ .........................
അവന്റെ സുഹൃത്തുക്കളിലൂടെ ......................
അത് ഒരു വഞ്ചനയായിരുന്നു ...................

അതെ മറ്റൊരു പീഡന കഥ മലയാളി അറിഞ്ഞു............

അവരതു ആഘോഷിച്ചു തുടങ്ങി ...

മാദ്യമങ്ങള്‍ ഇത് സഹര്‍ഷം കൊണ്ടാടി ......................

നായിക ഇപ്പോള്‍ ഒരു ദുരന്തനായികയായി മാറി കഴിഞ്ഞിരിക്കുന്നു ......................
ദിവസങ്ങള്‍ ഇപ്പോള്‍ ഒരു അപരാധിനിയുടെതായി  മാറി കഴിഞ്ഞിരിക്കുന്നു ...........................

(പെണ്ണ് മാത്രമാണല്ലോ തെറ്റ് ചെയ്തവള്‍..)

ഇപ്പോള്‍ ..............

ആരും  തിരിഞ്ഞു  നോക്കാന്‍  പോലും  ഇല്ല ................

തന്നെ "ജീവനെ ക്കലേറെ സ്നേഹിച്ച "  അല്ലെങ്കില്‍ കാമിച്ച കാമുകനെയും....കൂട്ടരെയും  കാണാനില്ല ..
അവനും സുഹൃത്തുക്കളും ലീവ് എടുത്തു പോയത്രേ.. ....

" ശത്രുക്കളായ"  മാതാപിതാക്കള്‍  ഓടി   എത്തി...

ശകാരങ്ങള്‍... സങ്കടങ്ങള്‍.......
പതുക്കെ അവരുടെ  ശകാരങ്ങള്‍ കുറഞ്ഞു  കുറഞ്ഞു  വന്നു ..
പക്ഷെ അവരുടെ സങ്കടങ്ങള്‍ കൂടിയും................

നഷ്ടപ്പെട്ട്  പോയ  സന്തോഷങ്ങളുടെ  നാളുകള്‍ .. ...
എനി അത് ഇവരുടെ ജീവിതത്തില്‍  ഉണ്ടാകില്ല ......

അതും താന്‍ കാരണം.....

ഇതൊക്കെ ആസ്വതിക്കുന്ന ഞരമ്പ്‌ രോഗികള്‍ വളരെ എരെ ഉള്ള നാട്ടില്‍...
മറ്റുള്ളവരെ  എങ്ങിനെയാണ്  അഭിമുക്കെകരിക്കേണ്ടത്  എന്നറിയാതെ ( നാടുകാര് കൂടാതെ ചാനല്‍ കാരും അവരുടെ പിന്നാലെയുണ്ട്......) ഓരോ  ദിനവും  തള്ളി  നീക്കി  ജീവിക്കുന്ന  മാതാപിതാക്കള്‍ .

ഇല്ല .....

തനിക്കു  സ്നേഹം   മാത്രമേ  അവരില്‍   നിന്നും  കിട്ട്യുള്ളൂ  ....
താന്‍ പക്ഷെ അവരെ ചതിചു..

അവര്‍ക്ക് മാനക്കെടുണ്ടാക്കി .....

എത്രയേറെ നാം പുരോഗമിച്ചാലും ഇതൊക്കെ പഴയ രീതിയിലെ നമുക്ക്..... നമ്മുടെ സമൂഹത്തിനു  കാണാനാവൂ ....

അന്നൊരു  ഉച്ച  സമയം .........

അവരെ  അവഗണിച്ച  തനിക്കു  ദൈവമായി  തന്ന  ശിക്ഷയാണ്  ഇത് ............
ആ ശിക്ഷ ..................താന്‍ അതേറ്റു  വാങ്ങുന്നു..........

വാവിട്ടു കരയുന്ന മാതാ പിതാക്കള്‍ ................

ഒരു ആത്മാവ് മാത്രമായി  തീര്‍ന്ന തനിക്കിപ്പോള്‍ എല്ലാം മനസ്സിലാകുന്നു ................

സുഹൃത്തുക്കള്‍ ( അങ്ങിനയല്ലേ കരുതി പോന്നത്)  തന്നെ പറ്റി കഥകള്‍ മെനഞ്ഞും .. അതില്‍ കൂടുതല്‍ കൂടുതല്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്തും  രസിക്കയാണ്....

തന്റെ കാമുകന്‍മാര്................തങ്ങളുടെ സ്വാധീന ശക്ത്യാല്‍ എല്ലാം മറികടന്നു അടുത്ത ഇരയെ കീഴ്പെടുതാനായി പദ്ധതികള്‍ മെനയുന്നു...........................

ആ ഇരയെ
അവരുടെ അടുത്ത ഇരയെ എങ്ങിനെ രക്ഷിക്കും............
ആത്മാവ് ഉറക്കെ ...........വീണ്ടും വീണ്ടും  വിളിച്ചു  നോക്കി ................
ഇല്ല........അവള്‍ കേള്ല്‍ക്കുന്നില്ല.

താന്‍ ഇപ്പോള്‍ വെറും ആത്മാവ് മാത്രമാണെന്ന്  വീണ്ടും മനസിലാകുന്നു...

എന്തെ ഇത്രയേറെ വിദ്യാഭ്യാസം ഉണ്ടായിട്ടും ഈ കുട്ടികള്‍ ഒക്കെ ഇങ്ങിനെ ..........................ആത്മാവ് ആലോചിച്ചു . 

ഇരയെ കൊന്നു തിന്നുന്ന കഴുകന്‍ കണ്ണുകള്‍  മാത്രമാണ് തങ്ങള്‍ക്കു ചുറ്റും ഉള്ളതെന്ന് അവര്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍..........................

ഇല്ല വളരെ വൈകി മാത്രമേ എല്ലാം അവര്‍ക്ക് മനസിലാകൂ  ..........  
അപ്പോഴേക്കും എല്ലാം കായി വിട്ടു പോയീ കാണും ..................

ആത്മാവ് അപ്പോള്‍ വീണ്ടും ആ വാചങ്ങള്‍ ഓര്‍ത്തു
"പ്രേമം
അത് ദിവ്യമാണ് ......പവിത്രംമാണ് ................പാവനമാണ്" ..

പലപ്പോഴും...............
അല്ല  .......
എല്ലായ്പ്പോഴും ..

അല്ലെന്നു വളരെ ..വളരെ... വൈകിയാണെങ്കിലും  ആത്മാവിനു മനസ്സിലാകുന്നു

ആത്മാവിനു ഇപ്പോള്‍ ഒരേ ഒരു സന്ദേശം മാത്രമേ പെണ്‍കുട്ടികള്‍ക്കായി നല്‍കാനുള്ളൂ .............

ഇതോര്‍ക്കുക ഏപ്പോഴും..........................
കവിതയിലെ വര്‍ണ്ണനയല്ല കുട്ടികളെ യഥാര്‍ത്ഥ ജീവിതം ..................

അടുത്ത ഒരു പെണ്‍കുട്ടി കൂടി ......................തന്നെ പോലെ
സംഭവികരുതെ എന്ന് ആത്മാവ് ആത്മാര്‍ത്ഥമായീ   പ്രാര്‍ഥിക്കുകയാണ്
  
ഈ  ആത്മാവ്    വിവരധോഷിയായ ഒരു പഴഞ്ചന്‍ ആണോ ?............................................
(ഈ ചോദ്യവും   വായനക്കാര്ക്ക് വിട്ടു തരുന്നു........ഉത്തരത്തിനായി)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ